ന്യൂഡൽഹി: രാജ്യത്ത് മാറ്റത്തിനൊരുങ്ങി തപാൽ വകുപ്പ്. ഇന്ത്യയിലെ ഏത് സ്ഥലവും അടയാളപ്പെടുത്താനായി ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവ് ഡിജിപിൻ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. നാല് മീറ്റർ വീതം നീളവും വീതിയുമുള്ല ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആൽഫാ ന്യൂമറിക് കോഡ് ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതദ് സംബന്ധിച്ച് തപാൽ വകുപ്പ് പൊതുജനാഭിപ്രായം തേടുന്നു.
2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചായിരിക്കും ഡിജിപിൻ. ഐഐടി ഹൈദരാബാദിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദുരന്ത നിവാരണത്തിനും ഇ-കോമേഴ്സ് ഡെലിവറിയടക്കം ലളിതമാക്കുന്നതിനും പുതിയ സംവിധാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായം പങ്കുവയ്‌ക്കാവുന്നതാണ്. indiapost.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്.
ഡിജി പിൻകോഡ് സംവിധാനമിങ്ങനെ..
- ഓരോ അക്കങ്ങളും ഓരോ മേഖലകളെയാണ് അർത്ഥമാക്കുന്നത്. രാജ്യത്തെ 16 മേഖലകളാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഡിജിപിൻകോഡിലെ ആദ്യ ഡിജിറ്റ് ഈ മേഖലയെ പ്രതിനിധീകരിക്കും.
- ഓരോ മേഖലെയയും വീണ്ടും 16 മേഖലകളാക്കി തിരിക്കും. രണ്ടാമത്തെ ഡിജിറ്റ് ഇതിനെ സൂചിപ്പിക്കുന്നു.
- ഇതിന് താഴേക്കുള്ള വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് ഡിജിറ്റുകൾ. ഉദാ: 829-4G7-PMJ8