ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. വിനോദസഞ്ചാര മേഖലയ്‌ക്ക് കൈനിറയെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ടൂറിസം ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാൻ കേന്ദ്രം ശ്രമങ്ങൾ നടത്തുന്നു. ഗയയിലെ വിഷ്ണുപഥ് ക്ഷേത്രത്തിലും ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലും കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിക്ക് സമാനമായ ഇടനാഴി യാഥാർത്ഥ്യമാക്കും. രാജ്ഗിർ, നളന്ദയ്‌ക്കുമായി സമഗ്ര വികസന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
നളന്ദയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും നളന്ദ സർവകലാശാല വികസിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഒഡിഷയിലെ ടൂറിസം മേഖലയ്‌ക്കും ഉണർവേകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, കരകൗശലവസ്തുക്കൾ, പ്രകൃതിഭംഗി, വന്യജീവി സങ്കേതങ്ങൾ, ബീച്ചുകൾ എന്നിവയാൽ സമ്പന്നമാണ് ഒഡിഷയെന്നും വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാൻ ഒഡിഷയെ കേന്ദ്രം പിന്തുണയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
#Budget2024 | Union Finance Minister Nirmala Sitharaman says “Tourism has always been a part of our civilisation. Our efforts to position India as a global destination will also create jobs and unlock opportunities in other sectors. I propose Vishnupath temple at Gaya, and… pic.twitter.com/OlZ76WqGgZ
— ANI (@ANI) July 23, 2024















