ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെയും വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സ് തന്റെ കരിയറിലെ അവസാന ടൂർണമെൻ്റാകുമെന്ന് 37-കാരൻ പ്രഖ്യാപിച്ചു. അഞ്ചാം ഒളിമ്പിക്സിനൊരുങ്ങുന്ന മറെ സിംഗിൾസ് ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കും. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
2008ൽ ബീജിംഗ് ഒളിമ്പിക്സിലാണ് വെറ്ററൻ താരം ആദ്യമായി റാക്കറ്റേന്തുന്നത്. എന്നാൽ ആദ്യ റൗണ്ടിൽ പുറത്തായി. നാലുവർഷത്തിന് ശേഷം നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ കീഴടക്കിയാണ് ആദ്യ ഒളിമ്പിക്സ് സ്വർണം ചൂടുന്നത്. 2016 റിയോയിൽ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയെ വീഴ്‌ത്തി സ്വർണം നിലനിർത്താനും മറെയ്‌ക്ക് കഴിഞ്ഞു. ഒളിമ്പിക്സിൽ രണ്ടുതവണ സ്വർണം നേടുന്ന പുരുഷ ടെന്നീസ് താരമെന്ന ഖ്യാതിയും മറെ സ്വന്തമാക്കി.
വിംബിൾഡണിൽ പുറത്തേറ്റ പരിക്കിനെ തുടർന്ന് സിംഗിൾസ് മത്സരത്തിൽ നിന്ന് മറെയ്‌ക്ക് പിന്മാറേണ്ടി വന്നു. മികിസ്ഡ് ഡബിൾസിലും കാര്യമായി മുന്നേറാൻ മറെ-എമ സഖ്യത്തിന് കഴിഞ്ഞില്ല.മൂന്ന് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളാണ് താരം കരിയറിൽ നേടിയത്. 2012-ല്‍ യുഎസ് ഓപ്പണിൽ ജേതാവായപ്പോൾ 2013, 2016 വര്‍ഷങ്ങളിലാണ് വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ടത്. പരിക്കാണ് താരത്തിന് വെല്ലുവിളിയായത്. 2019-ല്‍ അരക്കെട്ടിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നിരുന്നു.
Arrived in Paris for my last ever tennis tournament @Olympics
Competing for 🇬🇧 have been by far the most memorable weeks of my career and I’m extremely proud to get do it one final time! pic.twitter.com/keqnpvSEE1— Andy Murray (@andy_murray) July 23, 2024
“>