ബാഗേശ്വർ ധാമിൽ അനുഗ്രഹം തേടിയെത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മദ്ധ്യപ്രദേശിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ താരം ഗുരുപൂർണിമ മഹോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൺപൂർകാരനായ താരം ധാമിലെത്തി പൂജകളിലും സത്സംഗിലും പങ്കെടുത്തത്.
ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡയയിൽ പുറത്തുവന്നിട്ടുണ്ട്. ടി20 ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റാണ് ഈ 29-കാരൻ നേടിയത്.ഉടനെ തന്നെ ഇന്ത്യയുടെ ഇടംകൈയൻ സ്പിന്നർ വിവാഹിതനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ടി20 പരമ്പര 27നാണ് ആരംഭിക്കുന്നത്. ഏകദിന പരമ്പര മാർച്ചിലാകും ആരംഭിക്കുക.
वर्ल्ड कप जीतने के बाद गुरु पूर्णिमा महोत्सव में बागेश्वर धाम सरकार का आशीर्वाद लेने पहुँचे भारतीय क्रिकेटर कुलदीप यादव @imkuldeep18 pic.twitter.com/CAexrdLOcc
— Bageshwar Dham Sarkar (Official) (@bageshwardham) July 23, 2024
“>