10-ാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ വളഞ്ഞിട്ട് തല്ലി സ്ത്രീകൾ. അംറോഹയിലെ പലചരക്ക് കടയുടമയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ത്രീകൾ ഇയാളെ ചെരുപ്പൂരിയാണ് കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഹസൻപൂർ ടൗണിലായിരുന്നു സംഭവം. കുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഇയാൾ തടഞ്ഞു നിർത്തി. സാധനം വാങ്ങാനെത്തിയ കുട്ടിയുടെ സഹോദരി കടയിൽ കുഴഞ്ഞു വീണെന്നും അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്നും പറഞ്ഞ് അകത്തേക്ക് വിളിച്ചു.
പെൺകുട്ടി അകത്ത് കയറിയതോടെ കതകടച്ച ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി ബഹളംകൂട്ടി. ഇതു കേട്ട സമീപവാസികൾ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ കടയിൽ നിന്ന് വലിച്ചിറക്കി തെരുവിലിട്ട് നാട്ടുകാർ കൈകാര്യം ചെയ്തു. തല്ല് കഴിഞ്ഞതിന് ശേഷം പ്രതിയെ പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
एक छात्रा इस चचा की दुकान पर कुछ सामान लेने गई थी तो इस व्यक्ति ने छात्रा के साथ जबरन छेड़खानी की जैसे तैसे वो इस व्यक्ति के चुंगल से निकलकर घर पहुंची और सारी कहानी बताई।
फिर महिलाओं ने इस ठरकी चचा की अच्छे से खातिरदारी कर दी।
मामला अमरोहा के हसनपुर का है। pic.twitter.com/WfATZWJ7Mz
— Shivam Yadav (@ShivamYadavjii) July 23, 2024















