ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വിവേചനപരമെന്ന് ആരോപിച്ച് കോൺഗ്രസ്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി മുഖ്യമന്ത്രിമാർ ഈ ആഴ്ച നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
ജൂലൈ 27ന് നടക്കുന്ന നിതി ആയോഗ് യോഗമാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കുക. കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണെന്ന് കുറ്റപ്പെടുത്തിയ കെസി വേണുഗോപാൽ കേന്ദ്രസർക്കാർ പിന്തുടരേണ്ട ഫെഡറലിസത്തിന്റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ബജറ്റെന്നും ആരോപിച്ചു.
After the disastrous and discriminatory Union Budget presented today, INDIA floor leaders of Lok Sabha and Rajya Sabha held a meeting at INC President Sh. Mallikarjun @kharge ji’s residence, with Lok Sabha LOP Sh. @RahulGandhi ji’s presence, to chalk out our strategy for the… pic.twitter.com/i64gj8US5h
— K C Venugopal (@kcvenugopalmp) July 23, 2024
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമായിരുന്നു കെസി വേണുഗോപാൽ പാർട്ടിയുടെ പ്രതിഷേധം അറിയിച്ചത്. കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ ഡിഎംകെ അധ്യക്ഷനും ഇൻഡി സഖ്യത്തിലെ അംഗവുമായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. last para















