പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. കോമഡി അനായാസം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്ത കാലത്താണ് മല്ലിക സുകുമാരൻ സിനിമാ രംഗത്ത് വീണ്ടും സജീവമായത് . ഇപ്പോഴിതാ എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണമെന്ന മല്ലിക സുകുമാരന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .
സിനിമാ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം . ‘ സിനിമാ രംഗത്ത് നിൽക്കണമെങ്കിൽ വേറൊരു ദൈവാനുഗ്രഹം വേണം. എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. അങ്ങനെയുളളവരെ ഇവിടെ നിലനിന്ന് പോകുന്നുള്ളൂ. കാലത്തെ വന്ന് ടിക് ടോക്കും മറ്റും ചെയ്ത് ക്യാമറയുടെ മുന്നിൽ വന്ന് എന്താണ് ചേട്ടാ ഞാൻ പറയേണ്ടേ എന്ന് ചോദിക്കും. അതൊക്കെ എന്നെ പോലുള്ളവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. പെൺകുട്ടികൾ ഇതൊരു ഗ്ലാമർ ഫീൽഡാണെന്ന് കരുതുന്നു. അത് മാറണം. അവരുടെ നല്ലതിന് വേണ്ടിയാണ് ഈ പറയുന്നത് ‘ മല്ലിക സുകുമാരൻ വ്യക്തമാക്കി.
മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്. പെട്ടെന്ന് മനസിലാക്കാൻ പറ്റും. ചെറുപ്പക്കാരിൽ ഒത്തിരി പേരുണ്ട്. ഉദാഹരണത്തിന് കാവ്യ മാധവൻ, മംമ്ത. അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്. കാവ്യ ചോദിച്ച് മനസിലാക്കും . ഷൂട്ടിംഗിൽ അലംഭാവം കാണിക്കുന്നത് മൂന്ന് നാല് പ്രമുഖർ കഴിഞ്ഞ് വരുന്ന നടിമാരാണെന്നും മല്ലിക പറഞ്ഞു.