പട്ടായയ്ക്ക് വിട്ടാലോ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ എല്ലാവർക്കും കാണും. പ്രകൃതി അതിന്റെ ഭംഗിയാകെ ഒളിപ്പിച്ച് വച്ചിരിക്കുന്ന സ്വർഗഭൂമിയാണ് തായ്‌ലന്‍ഡ്. ടൂറിസ്റ്റുകളുടെ ഈ സ്വർണഭൂമികയിലേക്ക് ഇന്ത്യയിൽ നിന്ന് പല പാക്കേജുകളും ലഭ്യമാണെങ്കിലും ഇന്ത്യൻ റെയിൽവേ കുറഞ്ഞ ചെലവിൽ തായ്ലൻഡിന്റെ ഭംഗി ആസ്വദിക്കാൻ അവനസരം നൽകുന്നുവെന്ന് പറഞ്ഞാലോ?
കിടിലൻ തായ്ലൻഡ് പാക്കേജുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത് അതും കൊച്ചിയിൽ നിന്ന്. തായ്‌ലന്‍ഡിലെ ബാങ്കോക്ക്, പട്ടയ എന്നിവടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനമാണ് പാക്കേജിൽ ലഭിക്കുന്നത്. ഓഗസ്റ്റ് 23-ന് കൊച്ചിയിൽ നിന്നുമാണ് ഐആർസിടിസിയുടെ ടൂർ പാക്കേജ് പുറപ്പെടുന്നത്. തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രങ്ങൾ, കോറൽ ദ്വീപിലേക്കുള്ള സ്പീഡ് ബോട്ട് യാത്ര, പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ്, നോംഗ് നൂച്ച് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സഫാരി വേൾഡ്, മറൈൻ പാർക്ക് തുടങ്ങിയവ കണ്ട് ആസ്വദിക്കാനുള്ള അവസരമുണ്ടാകും.
കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, യാത്രയ്‌ക്ക് എസി വാഹനം. താമസസൗകര്യം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, പ്രാദേശിക ഗൈഡിന്റെ സേവനം, വിസ തുടങ്ങിയ സൗകര്യങ്ങളാണ് പാക്കേജിൽ ഉൾപ്പെടുന്നത്. 57,650 രൂപയാണ് ഒരാളുടെ നിരക്ക്. പരിമതിമായ സീറ്റുകൾ മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 8547845881 നമ്പറിൽ ബന്ധപ്പെടാം. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കാം.















