ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ, MUDA അഴിമതി തുടങ്ങിയവയിൽ ചർച്ചകൾ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ കുത്തിയിരിപ്പ് സമരം. അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഭരണപക്ഷമോ യാതൊന്നും പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് ആർ അശോക്, ബിജെപി കർണാടക അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര ഉൾപ്പെടെയുള്ളവർ നിയമസഭയിൽ കിടന്നുറങ്ങി പ്രതിഷേധിച്ചത്.
മുഡ കുംഭകോണ കേസിന്റെ ‘ പിതാവാണ്’ ( father of muda scam) സിദ്ധരാമയ്യയെന്നും മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. പട്ടികവർഗ വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം നിയമസഭയ്‌ക്കകത്ത് തുടരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
വാൽമീകി കോർപ്പറേഷന്റെ 187 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പറഞ്ഞ് കയ്യൊഴിയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ച മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും പട്ടികജാതിക്കാരെ ദ്രോഹിക്കുകയാണ്. പണം കൊള്ളയടിച്ചുവെന്ന് ബോധ്യമുള്ളതിനാലാണ് മുഡ കുംഭകോണത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി മടിക്കുന്നതെന്നും ബിജെപി തുറന്നടിച്ചു.
ರಾಜ್ಯಾಧ್ಯಕ್ಷರಾದ ಶ್ರೀ @BYVijayendra ಹಾಗೂ ವಿರೋಧ ಪಕ್ಷ ನಾಯಕರಾದ ಶ್ರೀ @RAshokaBJP ಅವರುಗಳ ನೇತೃತ್ವದಲ್ಲಿ ಭ್ರಷ್ಟ ಕಾಂಗ್ರೆಸ್ ಸರ್ಕಾರದ ವಾಲ್ಮೀಕಿ ಅಭಿವೃದ್ಧಿ ನಿಗಮದ ಬಹುಕೋಟಿ ಭ್ರಷ್ಟಾಚಾರ, ಎಸ್.ಸಿ ಸಮುದಾಯಗಳ ಅಭಿವೃದ್ಧಿಗೆ ಮೀಸಲಿದ್ದ ಹಣ ಅನ್ಯ ಕಾರ್ಯಗಳಿಗೆ ಬಳಸಿ ಪರಿಶಿಷ್ಟ ಜಾತಿ ಪಂಗಡಗಳ ಸಮುದಾಯಗಳಿಗೆ ದ್ರೋಹ ಬಗೆದು, ಮೂಡಾ… pic.twitter.com/R2736zm0ll
— BJP Karnataka (@BJP4Karnataka) July 24, 2024
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി കയ്യേറ്റക്കാർക്കും ഭൂമാഫിയകൾക്കും വിട്ടുകൊടുത്ത് മുഖ്യമന്ത്രി പദവി സിദ്ധരാമയ്യ കളങ്കപ്പെടുത്തി. ഭാര്യയുടെ പേരിൽ അനധികൃത ഭൂമി കയ്യേറ്റമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്നും ഇതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാത്തതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന മഹർഷി വാൽമീകി വികസന കോർപ്പറേഷനിൽ അനധികൃതമായാണ് ഫണ്ട് തട്ടിയെടുത്തതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുകയും കോർപ്പറേഷനിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണമടങ്ങിയ ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തതോടെയാണ് കുംഭകോണത്തിന്റെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.















