ആഡംബര നൗകയ്‌ക്ക് തന്റെ പേര് നൽകിയത് കുറച്ച് ഓവറായിപ്പോയെന്ന് നടൻ ആസിഫ് അലി. സിനിമ പ്രമോഷൻ പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം.
“ഞാൻ ഇക്കാര്യം വാർത്തകളിലൂടെയാണ് അറിയുന്നത്. കേട്ടപ്പോൾ കുറച്ച് ഓവറല്ലേ എന്ന് തോന്നിയിരുന്നു. കൂടെ സന്തോഷവും അഭിമാനവും ഉണ്ട്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. അതിന്റെ താഴെ ‘എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ’ എന്നൊരു കമന്റും കണ്ടു”-ആസിഫലി പറഞ്ഞു.
ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 എന്ന കമ്പനിയാണ് ആഡംബര നൗകയ്‌ക്ക് നടന്റെ പേരിട്ടത്. സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് പേരുമാറ്റൽ. നൗകയിൽ ‘ആസിഫ് അലി’ എന്ന പേര് പതിപ്പിച്ചു. പത്തനംതിട്ട സ്വദേശികളാണ് നൗകയുടെ ഉടമസ്ഥർ