ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം, അശോക് ഹാളിനും പേരുമാറ്റം; രാഷ്ട്രപതി ഭവനിലെ ഹാളുകൾക്ക് പുതിയ പേരുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം, അശോക് ഹാളിനും പേരുമാറ്റം; രാഷ്‌ട്രപതി ഭവനിലെ ഹാളുകൾക്ക് പുതിയ പേരുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ഹാളുകൾ ഇനി പുതിയ പേരുകളിൽ അറിയപ്പെടും. രണ്ട് പ്രധാനപ്പെട്ട ഹാളുകളാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപമെന്നും അശോക് ഹാൾ അശോക് മണ്ഡപമെന്നും അറിയപ്പെടും. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഹാളുകളുടെ പുനർനാമകരണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്‌ട്രപതി ഭവൻ രാഷ്‌ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണ്. രാഷ്‌ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുന്നതിന്റെ ഭാഗമായാണ് ഹാളുകൾ പുനർനാമകരണം ചെയ്തതെന്ന് രാഷ്‌ട്രപതിയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദേശീയ അവാർഡ് വിതരണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ‘ദർബാർ’ എന്ന പദം ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പുരാതനകാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ‘ഗണതന്ത്ര’എന്ന പദമാണ് കൂടുതൽ അനുയോജ്യമെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

അശോക് ഹാൾ യഥാർത്ഥത്തിൽ ബാൾറൂമായിരുന്നു(നൃത്തപരിപാടികൾ അവതരിപ്പിക്കുന്ന ഇടം). ‘അശോക്’ എന്ന പദം എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ അല്ലെങ്കിൽ ഏതെങ്കിലും ദുഃഖത്തിൽ നിന്നും മുക്തനായ ഒരാളെയാണ് സൂചിപ്പിക്കുന്നത്. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായ അശോക രാജാവിനെയും ഈ പദം ഓർമിപ്പിക്കുന്നു. ഭാഷയിൽ ഏകീകരണം കൊണ്ടുവരുന്നതിനും ബ്രിട്ടീഷ് ഭരണത്തിന്റെ അടയാളങ്ങൾ തുടച്ചുനീക്കുന്നതിന്റെയും ഭാഗമായാണ് അശോക് ഹാൾ എന്നത് അശോക മണ്ഡപം ആക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.

Tags: Droupadi MurmuRashtrapathi bhavanDarbar hallAshok MandapGanathantra Mandaprenaming
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies