പ്രേമത്തിലൂടെ മലയാളി പ്രേക്ഷരുടെ മനം കവർന്ന സായ് പല്ലവി പ്രണയത്തിലെന്ന് സൂചന. വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തത്. അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ അരങ്ങേറിയ താരം നിലവിൽ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ബോളിവുഡ് ചിത്രമായ രാമായണയിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്. രൺബീർ നായകനാവുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധം ചെയ്യുന്നത്.
സായ് പല്ലവിയുടെ കാമുകൻ രണ്ട് മക്കളുടെ പിതാവാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നടിയോ ബന്ധപ്പെട്ട വൃത്തങ്ങളോ ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. നേരത്തെയും നടി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതൊക്കെ താരം നിഷേധിച്ചിരുന്നു.
നാഗചൈതന്യക്കൊപ്പം നായികയായ തണ്ടേൽ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തുവരാനുള്ളത്. ശിവകാർത്തികേയൻ ചിത്രം അമരനിലും താരമാണ് ലീഡ് റോളിലെത്തുന്നത്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം.
അതേസമയം നടിയുടെ പ്രണയവാർത്തയിൽ ഞെട്ടിയ ആരാധകർ ഇത് നിഷേധിക്കകയും സോഷ്യൽ മീഡിയയിൽ പിന്തുണ പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും ചെയ്തു. എന്നാൽ ചിലർ കാമുകൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ്.