ഹനോയ്: അന്തരിച്ച വിയറ്റ്നാം നേതാവ് ന്യുയെൻ ഫു ട്രോങ്ങിന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. വ്യാഴാഴ്ച ഹനോയിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിലെ വിയറ്റ്‌നാം എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. ന്യുയെൻ ഫു ട്രോങ്ങിന്റെ ചിത്രത്തിന് മുൻപിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുമായിരുന്നു ന്യുയെൻ ഫു ട്രോങ്. 19 ന് ആണ് ഫു ട്രോങ് അന്തരിച്ചത്. 2011-ൽ പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ ഫു ട്രോങ് 2018 മുതൽ 2020 വരെ വിയറ്റ്നാമിന്റെ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.















