ദ താഷ്‌കൻ്റ് ഫയൽസ്, ദി കശ്മീർ ഫയൽസ്, ദി വാക്സിൻ വാർ എന്നിവയുടെ വിജയത്തിന് ശേഷം, ഡൽഹി ഫയൽസ് എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി . വരാനിരിക്കുന്ന സിനിമ ശക്തമായ വികാരം ഉണർത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് കുറിപ്പിൽ അദ്ദേഹം പറയുന്നത്. വെറുതെ കണ്ണീരൊഴുക്കുന്നതിനുപകരം സിനിമ പ്രേക്ഷകരെ രോഷാകുലരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം 2025-ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുകയും , ചിത്രത്തിനായി ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു.
‘ പണി തകൃതിയായി തുടരുന്നു. ഇത്തവണ കണ്ണീരിനെക്കാൾ ദേഷ്യമാണ് ഉള്ളത് ‘ എന്ന കുറിപ്പിനൊപ്പം ഒരു ബ്ലാക്ക് വൈറ്റ് ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.ചിത്രത്തിനായി അദ്ദേഹവും സംഘവും കേരളം, കൊൽക്കത്ത, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് .
‘ കഴിഞ്ഞ 6 മാസമായി, ഞാൻ വിവിധ നഗരങ്ങളും ഗ്രാമങ്ങളും സന്ദർശിക്കുകയും ആളുകളെ അഭിമുഖം ചെയ്യുകയും പ്രാദേശിക സംസ്കാരവും അതിന്റെ ചരിത്രവും പഠിക്കുകയും ബംഗാളിന്റെ അക്രമ ചരിത്രത്തിന്റെ മൂലകാരണം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. . രണ്ടുതവണ വിഭജിക്കപ്പെട്ട ഏക സംസ്ഥാനമാണ് ബംഗാൾ. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശഹത്യകൾ തുടർച്ചയായി നടന്ന ഏക സംസ്ഥാനമാണ് ബംഗാൾ.
സ്വതന്ത്ര ഇന്ത്യയിൽ, സംഘർഷം രണ്ട് മുഖ്യധാരാ ദേശീയ പ്രത്യയശാസ്ത്രങ്ങൾക്കിടയിലായിരുന്നു – ഹിന്ദുയിസം & ഇസ്ലാം.” ബംഗാളിൽ, നാല് മുഖ്യധാരാ പ്രത്യയശാസ്ത്രങ്ങൾ ഉണ്ടായിരുന്നു – ഹിന്ദുയിസം, ഇസ്ലാം, കമ്മ്യൂണിസം, അതിന്റെ റാഡിക്കൽ ഓഫ്‌ഷൂട്ട് നക്സലിസം. കൂടാതെ, നവോത്ഥാന കാലത്തെ ദേശീയത, സാമൂഹിക പരിഷ്കരണം, തത്ത്വചിന്ത, കല, സാഹിത്യം, ആത്മീയത എന്നിവയുടെ മഹത്തായ പൈതൃകത്തിന്റെ നഷ്ടബോധം വളരെ ശക്തമായിരുന്നു. എല്ലാവരും പരസ്പരം കലഹത്തിലായിരുന്നു. ബംഗാൾ പോലെ ഇത്രയും വലിയ, തുടർച്ചയായ മതപരവും രാഷ്‌ട്രീയവുമായ അക്രമം മറ്റൊരു സംസ്ഥാനവും കണ്ടിട്ടില്ല, ”വിവേക് അഗ്നിഹോത്രി കൂട്ടിച്ചേർത്തു.















