വെറുതെ കണ്ണീരൊഴുക്കാനല്ല , പ്രേക്ഷകരെ രോഷാകുലരാക്കാനാണ് ഈ ചിത്രം : ബംഗാളിലെ വംശഹത്യയുടെ കഥപറയുന്ന ചിത്രമാണ് ഡൽഹി ഫയൽസ് : വിവേക് അഗ്നിഹോത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വെറുതെ കണ്ണീരൊഴുക്കാനല്ല , പ്രേക്ഷകരെ രോഷാകുലരാക്കാനാണ് ഈ ചിത്രം : ബംഗാളിലെ വംശഹത്യയുടെ കഥപറയുന്ന ചിത്രമാണ് ഡൽഹി ഫയൽസ് : വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

ദ താഷ്‌കൻ്റ് ഫയൽസ്, ദി കശ്മീർ ഫയൽസ്, ദി വാക്സിൻ വാർ എന്നിവയുടെ വിജയത്തിന് ശേഷം, ഡൽഹി ഫയൽസ് എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി . വരാനിരിക്കുന്ന സിനിമ ശക്തമായ വികാരം ഉണർത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് കുറിപ്പിൽ അദ്ദേഹം പറയുന്നത്. വെറുതെ കണ്ണീരൊഴുക്കുന്നതിനുപകരം സിനിമ പ്രേക്ഷകരെ രോഷാകുലരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം 2025-ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുകയും , ചിത്രത്തിനായി ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു.

‘ പണി തകൃതിയായി തുടരുന്നു. ഇത്തവണ കണ്ണീരിനെക്കാൾ ദേഷ്യമാണ് ഉള്ളത് ‘ എന്ന കുറിപ്പിനൊപ്പം ഒരു ബ്ലാക്ക് വൈറ്റ് ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.ചിത്രത്തിനായി അദ്ദേഹവും സംഘവും കേരളം, കൊൽക്കത്ത, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് .
‘ കഴിഞ്ഞ 6 മാസമായി, ഞാൻ വിവിധ നഗരങ്ങളും ഗ്രാമങ്ങളും സന്ദർശിക്കുകയും ആളുകളെ അഭിമുഖം ചെയ്യുകയും പ്രാദേശിക സംസ്കാരവും അതിന്റെ ചരിത്രവും പഠിക്കുകയും ബംഗാളിന്റെ അക്രമ ചരിത്രത്തിന്റെ മൂലകാരണം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. . രണ്ടുതവണ വിഭജിക്കപ്പെട്ട ഏക സംസ്ഥാനമാണ് ബംഗാൾ. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശഹത്യകൾ തുടർച്ചയായി നടന്ന ഏക സംസ്ഥാനമാണ് ബംഗാൾ.

സ്വതന്ത്ര ഇന്ത്യയിൽ, സംഘർഷം രണ്ട് മുഖ്യധാരാ ദേശീയ പ്രത്യയശാസ്ത്രങ്ങൾക്കിടയിലായിരുന്നു – ഹിന്ദുയിസം & ഇസ്ലാം.” ബംഗാളിൽ, നാല് മുഖ്യധാരാ പ്രത്യയശാസ്ത്രങ്ങൾ ഉണ്ടായിരുന്നു – ഹിന്ദുയിസം, ഇസ്ലാം, കമ്മ്യൂണിസം, അതിന്റെ റാഡിക്കൽ ഓഫ്‌ഷൂട്ട് നക്സലിസം. കൂടാതെ, നവോത്ഥാന കാലത്തെ ദേശീയത, സാമൂഹിക പരിഷ്കരണം, തത്ത്വചിന്ത, കല, സാഹിത്യം, ആത്മീയത എന്നിവയുടെ മഹത്തായ പൈതൃകത്തിന്റെ നഷ്ടബോധം വളരെ ശക്തമായിരുന്നു. എല്ലാവരും പരസ്പരം കലഹത്തിലായിരുന്നു. ബംഗാൾ പോലെ ഇത്രയും വലിയ, തുടർച്ചയായ മതപരവും രാഷ്‌ട്രീയവുമായ അക്രമം മറ്റൊരു സംസ്ഥാനവും കണ്ടിട്ടില്ല, ”വിവേക് അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

Tags: vivek agnihothri
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies