സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനായി മറാത്തി നടൻ കിരൺ ഗെയ്ക്വാദ്. ഭാവി വധുവിന്റെ വഞ്ചന വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചറിഞ്ഞതെന്നും വിഷാദ രോഗത്തിൽ വീണുപോയെന്നും നടൻ വെളിപ്പെടുത്തി. നടന്റെ തുറന്നുപറച്ചിൽ ആരാധകരെയും ഞെട്ടിപ്പിച്ചു. രാജശ്രീ മറാത്തിക്ക് നൽകിയ അഭുമുഖത്തിലാണ് താരം കടന്നുവന്ന വിഷമ കാലഘട്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്.
“ആറുമാസം മുൻപാണ് എന്റെ വിവാഹം നിശ്ചയിച്ചത്. എന്റെ എല്ലാ പദ്ധതികളും കഴിഞ്ഞു. ഞങ്ങളുടെ പുതിയ വീടിനെക്കുറിച്ചും. അവിടെ ദമ്പതികളായ ഞങ്ങളുടെ ചിത്രങ്ങൾ വയ്‌ക്കുന്നതിെക്കുറിച്ചുമൊക്കെ ചിന്തിച്ചു. എന്നാൽ എല്ലാം മാറിമറിഞ്ഞു. ഭാവി വധു മറ്റൊരാളെയും പ്രണയിക്കുന്ന കാര്യം പിന്നീടാണ് ഞാൻ മനസിലാക്കിയത്. കടുത്ത മാനസികാഘാതമായിരുന്നു. വിഷാദ രോഗത്തിന്റെ നാളുകൾ, മരുന്നുകൾ’.–നടൻ പറഞ്ഞു.
ടിവി സീരിയലുകളിലൂടെ ബിഗ് സ്ക്രീനിലെത്തിയ നടനാണ് കിരൺ ഗെയ്ക്വാദ്. മറാത്തി ചിത്രമായ ബാഗ്‌തോസ് കേ മുജ്‌ര കർ എന്ന ചിത്രത്തിലൂടെയാണ് കിരൺ ഗെയ്‌ക്‌വാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേവമാനസ്, ഡെമാനസ് 2 എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് റോളുകളിലൂടെയാണ് താരം ജനപ്രീയനായത്.