സൈജു കുറുപ്പ് പ്രധാന കഥാപാത്രകുന്ന ചിത്രം ഭരതനാട്യത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. സൈജു കുറിപ്പ്, ദുൽഖർ സൽമാൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ആളുകൾക്ക് നടുവിൽ നിന്ന് അമ്പരപ്പോടെ സൈജു കുറുപ്പും സായ് കുമാറും മുകളിലേക്ക് നോക്കുന്നതാണ് ചിത്രത്തിലുള്ളത്.
ആകാംക്ഷ നിറക്കുന്ന ഫസ്റ്റ്ലുക്കാണ് പുറത്തെത്തിയിരിക്കുന്നത്. നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാരഞ്ജനി, മണികണ്ഠൻ, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, ദിവ്യ എം നായർ, ശ്രുതി സുരേഷ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റർടൈൻമെന്റിന്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകമാണ് സൈജു കുറുപ്പ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 9-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തികച്ചുമൊരു ഫാമിലി എന്റർടൈനർ ചിത്രമായിരിക്കും പൊറാട്ട് നാടകമെന്നാണ് പുറത്തുവരുന്ന വിവരം.















