പാരിസ് പറുദീസയുടെ കവാടങ്ങൾ ഒളിമ്പിക്സ് 33-ാം പതിപ്പിനായി മലർക്കെ തുറന്നു.16-കായിക രാപ്പകലുകൾക്ക് സെൻ നദിക്കരയിൽ പ്രൗഢഗംഭീര തുടക്കം. സിരകളിൽ ആവേശം നിറച്ചാണ് കായിക മാമാങ്കത്തിന്റെ തിരി തെളിഞ്ഞത്. സെൻ നദിയിലൂടെ 90 ബോട്ടുകളിലായി 7,000ത്തോളം താരങ്ങളാണ് മാർച്ച്പാസ്റ്റിൽ പങ്കെടുത്തത്. ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിച്ചപ്പോൾ മൂന്ന് ലക്ഷത്തിലേറെ ആരാധകരാണ് ചടങ്ങിന് സാക്ഷിയാകാൻ മഴയെ വകവയ്‌ക്കാതെ നദി തീരത്ത് എത്തിയത്.

രണ്ടുലക്ഷത്തോളം പേർ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളിലും മറ്റുമിരുന്ന് ചരിത്ര ചടങ്ങുകൾ വീക്ഷിച്ചു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സ്വീകരിച്ചത്. ആദ്യം ഗ്രീസ് സംഘവും തൊട്ടുപിന്നാലെ അഭയാർത്ഥികളായ കായിക താരങ്ങളുടെ സംഘവുമാണ് വന്നത്. 84-ാമതായാണ് ഇന്ത്യൻ സംഘം എത്തിയത്. ആതിഥേയരായ ഫ്രാൻസിന്റെ വരവേടെയാണ് മാർച്ച് പാസ്റ്റ് അവസിച്ചത്.

മൂന്ന് മണിക്കൂർ 45 മിനിട്ടാണ് ചടങ്ങ് നീണ്ടുനിന്നത്. 45,000 പൊലീസുകാരും ആയിരത്തിലേറെ സൈനികരുമാണ് ഉദ്ഘാടന ചടങ്ങിന് സുരക്ഷയൊരുക്കിയത്. ലേഡി ഗാഗ, സെലിൻ ഡിയോൺ, അയാ നകാമുറെ തുടങ്ങിയവരുടെ കലാവിരുന്ന് മഴയിലും ചടങ്ങിന് ആവേശം വിതറി.

പരമ്പരാഗത വേഷത്തിലാണ് ഇന്ത്യ ലോകകായിക മാമാങ്കത്തിന് അണിനിരന്നത്. 12 വിഭാഗങ്ങളിൽ നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശരത്കമലും പിവി സിന്ധുവും ഇന്ത്യയുടെ ത്രിവർണ പതാകയേന്തി. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു.
With the tricolor held high, Team India strides into the Paris 2024 Opening Ceremony.
United by passion and driven by dreams. Let’s go, #TeamIndia! 🇮🇳
#Olympics2024 #OpeningCeremony #Paris2024 pic.twitter.com/FloCb5CDmH
— Doordarshan Sports (@ddsportschannel) July 26, 2024
🇫🇷 ALERTE – Le pont d’Austerlitz s’enflamme aux couleurs du drapeau français pour la cérémonie d’ouverture des JO. (France 2) #Paris2024 pic.twitter.com/NM8fe9FMWj
— Mediavenir (@Mediavenir) July 26, 2024
ഒളിമ്പിക്‌സ് ഉ്ദ്ഘാടനം ചിത്രങ്ങളിലൂടെ



















