എറണാകുളം: സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ 1:30 ഓടെ കൊച്ചി എം. ജി റോഡിൽ വച്ചാണ് അപകടം നടന്നത്. ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററാണ് വാഹനം ഓടിച്ചത്.
നിയന്ത്രണംവിട്ട കാർ രണ്ട് ബൈക്ക് യാത്രക്കാരെയും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ 5 പേരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.















