കേരളത്തിലെ കോളേജുകളിൽ താലിബാൻ അജണ്ടയോ? ഒത്താശ ചെയ്ത് എസ്എഫ്‌ഐയും; നിർമല കോളേജിലെ നിസ്‌കാര സ്ഥലത്തിനായുള്ള പ്രതിഷേധം മുന്നറിയിപ്പെന്ന് വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരളത്തിലെ കോളേജുകളിൽ താലിബാൻ അജണ്ടയോ? ഒത്താശ ചെയ്ത് എസ്എഫ്‌ഐയും; നിർമല കോളേജിലെ നിസ്‌കാര സ്ഥലത്തിനായുള്ള പ്രതിഷേധം മുന്നറിയിപ്പെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

മൂവാറ്റുപുഴ: നിസ്‌കാര സമയം നീട്ടണമെന്നും പ്രത്യേക മുറി വേണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ നിർമല കോളേജിൽ ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധം കേരളത്തിലെ കോളേജുകളെ താലിബാൻവത്കരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന വിമർശനം ശക്തമാകുന്നു. എസ്എഫ്‌ഐയുടെയും എംഎസ് എഫിന്റെയും നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ മണിക്കൂറുകളോളമാണ് തടഞ്ഞുവച്ചത്.

കോളേജിന് തൊട്ടടുത്ത് തന്നെ മസ്ജിദ് ഉണ്ട്. ഇവിടെ പോയി വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. കോളേജ് റെസ്റ്റ് റൂമിലും വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കുന്നതിന് തടസ്സങ്ങളില്ല. കോളേജിന് സ്വന്തമായി മൂന്ന് ഹോസ്റ്റലുകളാണ് ഉള്ളത്. ഇവിടെ പോയി നിസ്‌കരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് മേൽ യാതൊരു വിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഈ വസ്തുതകൾ മറച്ചുവച്ചാണ് വിദ്യാർത്ഥികളിൽ മതവികാരം വളർത്തി മുതലെടുക്കാൻ നീക്കം നടക്കുന്നത്.

നിസ്‌കരിക്കാൻ അനുവദിച്ച സമയം വർദ്ധിപ്പിക്കണമെന്ന് ആയിരുന്നു പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ മറ്റൊരു ആവശ്യം. നിലവിൽ 12.30 മുതൽ 2 വരെയുള്ള സമയമാണ് നിസ്‌കരിക്കുന്നതിനും, ഉച്ചഭക്ഷണത്തിനും വേണ്ടി നൽകിയിരിക്കുന്നത്. ഇത് 2.30 വരെ ആക്കണമെന്നാണ് ആവശ്യം. കോളേജിന്റെ പ്രവർത്തന സമയം 3.30 വരെ മാത്രമാണെന്നിരിക്കെയാണ് നിസ്‌കരിക്കുന്നതിനും, ലഞ്ച് ബ്രേക്കിനും വേണ്ടിയുള്ള സമയം 2 മണിക്കൂറായി ആയി ഉയർത്തണമെന്ന് ഇവർ പറയുന്നത്.

എംഎസ്എഫ് വിദ്യാർത്ഥികളാണ് ആദ്യം വിഷയം ഉയർത്തി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചത്. പിന്നാലെ രാഷ്‌ട്രീയലാഭം നോക്കി എസ്എഫ്ഐയും വിഷയം ഏറ്റെടുക്കുകയായിരുന്നു. അടുത്ത മാസം കോളേജിൽ ഇലക്ഷൻ നടക്കാനിരിക്കെയാണ് എസ്എഫ്ഐ വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികളെ കോളേജിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന തരത്തിലുള്ള പ്രചരണങ്ങളും ഇവർ നടത്തുന്നുണ്ട്. എന്നാൽ അത്തരത്തിൽ യാതൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോളജ് വൃത്തങ്ങൾ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോളേജിൽ തിങ്കളാഴ്ച ചർച്ചകൾ നടത്തുമെന്നും ഇവർ പറയുന്നു.

കേരളക്കര ഒന്നാകെ ഞെട്ടിത്തരിച്ച കൈവെട്ട് കേസ് നടന്നതും ഇതേ കോളേജ് ക്യാമ്പസിന് സമീപം തന്നെയാണ്. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റുകയായിരുന്നു. മുവാറ്റുപുഴ നിർമലമാതാ പള്ളിയിൽ കുർബാന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ടി ജെ ജോസഫിന് നേരെ ആക്രമണം ഉണ്ടായത്. അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Tags: SFImsfmuvattupuzha nirmala college
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies