മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിർമല കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കാസ. തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല എന്നും സ്ഥാപനം പൂട്ടേണ്ടി വന്നാലും നിസ്കരിക്കാൻ സ്ഥലം കൊടുക്കരുതെന്നും കാസ പറഞ്ഞു.
തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല. കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി എന്ന അനാവശ്യം ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുത്. ഒരുവന്റെ വിശ്വാസം മറ്റൊരുവന് ബുദ്ധിമുട്ട് ആകരുത് എന്ന സാമാന്യ മര്യാദ പോലും പാലിക്കാതെ പൊതുനിരത്തിലും ഇടവഴിയിലും ട്രെയിനിനുള്ളിലെ പാസ്സേജിലും ബാത്റൂമിന്റെ മുന്നിലും വരെ കൂട്ടമായി നിസ്കരിച്ചു കൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ഉത്തരേന്ത്യയിലും ഇന്ത്യക്ക് വെളിയിൽ അഭയാർത്ഥികളായി കയറിക്കൂടിയ യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം പതിവ് കാഴ്ചകളാണ്. അതുപോലെയാണ് ഇന്നലെ മൂവാറ്റുപുഴ നിർമ്മല കോളേജിൽ സംഭവിച്ചതും.
നിർമ്മല കോളേജിന്റെ 300 മീറ്റർ ചുറ്റളവിനുള്ളിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യമുള്ളവ ഉൾപ്പെടെ മൂന്നോളം മോസ്ക്കുകൾ ഉണ്ട്. കൂടാതെ കോളേജിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് മോസ്ക്കുകളിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിന് സൗകര്യപ്രദമായ സമയക്രമമാണ് കോളേജിൽ ഉള്ളത്. എന്നിട്ടാണ് കോളേജിലെ പെൺകുട്ടികളുടെ ടോയ്ലറ്റിനോട് ചേർന്ന് കോളേജിലെ എല്ലാ വിഭാഗം പെൺകുട്ടികൾക്കും ടോയ്‌ലറ്റിൽ പോകുന്നതിനോടൊപ്പം അല്ലാതെയും എന്തെങ്കിലും ആവശ്യം വന്നാൽ റസ്റ്റ് എടുക്കുന്നതിനായുള്ള റൂമിൽ കയറി കോളേജ് അധികൃതരുടെ അനുവാദമില്ലാതെ ചില പെൺകുട്ടികൾ നിസ്കാരം നടത്തിയത്.
അതിനി ആവർത്തിക്കാൻ പാടില്ലായെന്ന് നിർദ്ദേശം കൊടുത്തതിനെ തുടർന്ന് MSF , SFI എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് അദ്ദേഹത്തെ ഖരാവോ ചെയ്തതും ഒപ്പം കോളേജിനുള്ളിൽ നിസ്കാര മുറി അനുവദിക്കണമെന്ന ആവശ്യം എഴുതി കൊടുത്തിരിക്കുന്നതും.
കോളേജിന്റെ തൊട്ടടുത്ത മോസ്കിൽ പെൺകുട്ടികൾക്ക് വേണമെങ്കിൽ നിസ്കാരം നിർവഹിക്കാം. അതിന് ആ മസ്ജിദിലെ അധികൃതർ സമ്മതിക്കുന്നില്ലായെങ്കിൽ അതിന് പരിഹാരമായി നിസ്കരിക്കാൻ സ്ഥലം ഉണ്ടാക്കി തരേണ്ടത് ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജ് അധികൃതരുടെ ചുമതലയല്ല. ഈ 2024ലും സ്ത്രീകളെ സ്വന്തം ആരാധനാലയത്തിന്റെ മതിൽക്കെട്ടിനുള്ളിൽ പോലും പ്രവേശിക്കാൻ അനുമതി ലഭിക്കുന്നില്ലായെങ്കിൽ സിന്ദാബാദ് വിളിക്കേണ്ടത് ആ മസ്ജിദിന്റെ മുന്നിലാണ് അല്ലാതെ നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിലല്ല.
മഹല്ല് കമ്മിറ്റിയായി അധഃപതിച്ച കുട്ടി സഖാപ്പികളായ എസ്.എഫ്.ഐക്കാരോട് ഞങ്ങൾക്ക് പറയാനുള്ളത്, ഈ നൂറ്റാണ്ടിൽ പോലും സ്വന്തം മകന്റെയോ സഹോദരന്റെയോ പിതാവിന്റെയോ മൃതശരീരം പോലും അടക്കുന്നത് കാണുവാനോ ഒരിക്കലെങ്കിലും ആ ഖബറിൽ പോയി നിന്ന് പ്രാർത്ഥിക്കുവാനോ മസ്ജിദുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കുവാനോ ഒപ്പമുള്ള മുസ്ലിം സ്ത്രീകൾക്ക് ഇന്നും അനുമതി ലഭിക്കുന്നില്ലായെങ്കിൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ നവോത്ഥാന മതിൽ കെട്ടുകയോ അല്ല വേണ്ടത്. നട്ടെല്ല് ഉണ്ടെങ്കിൽ മുസ്ലിം പെൺകുട്ടികൾക്ക് ആ മസ്ജിദുകളിൽ പ്രാർത്ഥിക്കാൻ അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്.
ഇന്ന് റസ്റ്റ് റൂമിൽ നിസ്കരിക്കാൻ അനുമതി കൊടുത്താൽ നാളെ ക്ലാസ് റൂമിൽ നിസ്കാര പായ വിരിക്കും. അതുകൊണ്ടുതന്നെ കോളേജ് അടച്ചു പൂട്ടേണ്ടി വന്നാൽ പോലും അനാവശ്യമായ ഒരു കാര്യവും അംഗീകരിച്ചു കൊടുക്കാൻ മൂവാറ്റുപുഴ നിർമ്മല കോളേജ് അധികൃതർ തയ്യാറാവരുത്. കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ കേവലം വിശ്വാസങ്ങൾ മാത്രമാണെന്ന് നിങ്ങൾ കരുതരുത്. മുസ്ലിം മാനേജ്മെന്റ് കോളേജുകളിൽ ഉള്ളതുപോലുള്ള തന്നെ നിയമങ്ങൾ ക്രിസ്ത്യൻ മാനേജ്മെന്റ് കോളജുകളിലുമുണ്ട്. അതനുസരിച്ച് പഠിക്കാവുന്നവർ പഠിച്ചാൽ മതി. അല്ലാത്തവർ മതത്തിന് പ്രാധാന്യം നൽകുന്ന മതപഠന കേന്ദ്രങ്ങളിലോട്ട് പോകട്ടെ.
ഇനിയതല്ല ഒട്ടകത്തിന് ഇടം കൊടുത്ത തരത്തിലെ വേഷംകെട്ടലുകളാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ തിരിച്ചടികൾ നേരിടുക തന്നെ ചെയ്യും. ഇത് ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ലെന്നും നിർമ്മല കോളേജും മാനേജ്മെൻ്റും ന്യൂമാൻസ് കോളേജുല്ലാം ഇന്ന് ഒറ്റയ്‌ക്കല്ലെന്നതും അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരും അവർക്ക് പിന്നിൽ നിന്ന് കളിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതായിരിക്കും- കാസ പറഞ്ഞു.