20-കാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ കാമുകനെന്ന് സംശയിക്കുന്ന യുവാവ് ഒളിവില്‍. നവി മുംബൈയിലെ ഉറാന്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് തങ്ങള്‍ക്ക് ഒരു മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയെന്ന ഫോണ്‍കോള്‍ വന്നതെന്ന് ഡിസിപി വിവേക് പന്‍സാരെ പറഞ്ഞു.
യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളും ക്രൂരമായി കുത്തേറ്റ പാടുകളുമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യഷശ്രീ ഷിന്‍ഡെ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. ഉറാന്‍ സ്വദേശിയായ യുവതി 25 കിലോമീറ്റര്‍ അകലെയുള്ള ബെലാപൂരിലാണ് ജോലി ചെയ്തിരുന്നത്.
പ്രണയ തകര്‍ച്ചയെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അഞ്ചു ടീമുകള്‍ രുപീകരിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.