ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മനു ഭാക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര മെഡലെന്നും മഹത്തായ നേട്ടമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
”പാരിസ് ഒളിമ്പ്കസിൽ മനു ഭാക്കറിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. വെങ്കലം നേടിയതിന് അഭിനന്ദനങ്ങൾ. ഒളിമ്പിക്‌സ് ഷൂട്ടിംഗ് വനിതാ വിഭാഗത്തിൽ ആദ്യമായാണ് ഇന്ത്യൻ താരം മെഡൽ നേടുന്നത്. അതുകൊണ്ട് തന്നെ ഈ വിജയം ഏറെ സവിശേഷമാണ്” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും മെഡൽ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും മനു ഭാക്കർ വിജയത്തിന് ശേഷം പ്രതികരിച്ചു.
A historic medal!
Well done, @realmanubhaker, for winning India’s FIRST medal at #ParisOlympics2024! Congrats for the Bronze. This success is even more special as she becomes the 1st woman to win a medal in shooting for India.
An incredible achievement!#Cheer4Bharat
— Narendra Modi (@narendramodi) July 28, 2024
“>
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡൽ നേടിയത്. ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടവും പാരിസിൽ താരത്തിന് സ്വന്തമായി. ആദ്യ 14 ഷോട്ടുകൾ കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയൻ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മനു മെഡൽ നേടിയത്.















