ബെംഗളൂരു: ഓരോ മലയാളികളും നന്ദി പറയേണ്ടത് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനോടാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. സഭയിൽ പോലും പോകാതെയാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചതെന്നും അഷ്റഫ് പറഞ്ഞു.
ട്രക്ക് കണ്ടുപിടിച്ചതിന് ശേഷം നാവികസേന അതിന്റെ അടുത്തേക്ക് എത്തും. അല്ലെങ്കിൽ എന്തെങ്കിലും സംവിധാനത്തോടെ എത്താൻ കഴിയുമെന്നാണ് ഞങ്ങളെല്ലാവരും വിചാരിച്ചിരുന്നത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്തു. ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. കന്നഡ അറിയാവുന്ന മലയാളി ജനപ്രതിനിധി എന്ന നിലയിലാണ് സംഭവം അറിഞ്ഞപ്പോൾ താൻ ഓടി വന്നതെന്നും മനുഷ്യസാദ്ധ്യമായതെല്ലാം താൻ അവിടെ ചെയ്തിട്ടുണ്ടെന്നും എകെഎം അഷ്‌റഫ് പറഞ്ഞു
മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ ഈ തെരച്ചിൽ മറ്റൊരു തലത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊരു നീക്കം ഉണ്ടായേ തീരു. കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും പലരും വിളിച്ച് ഞങ്ങൾക്ക് രക്ഷിക്കാൻ സാധിക്കും എന്ന് പറയുന്നുണ്ട്. അവർ ആത്മവിശ്വാസം പ്രകടപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാന മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തണം. കൂടുതൽ തെരച്ചിലിലേക്ക് കടക്കണമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
നാവിക സേനയോട് ചോദിച്ചപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ മുങ്ങാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. ഈശ്വർ മാൽപെ മുങ്ങിയെങ്കിലും പ്രതീക്ഷയുളള ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും
എകെഎം അഷ്‌റഫ് ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുമായും വിഷയം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.