ബെംഗളൂരു: പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നും വെള്ളം തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂവെന്നും മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെ. ഇന്നലെ മൂന്ന് പോയിന്റിലും ഇന്ന് നാല് പോയിന്റിലും തെരച്ചിൽ നടത്തിയിട്ട് ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഈശ്വർ മൽപെ പറഞ്ഞു.
ഇന്ന് രാവിലെ വയറുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നിട്ടും ഒന്നും കിട്ടിയില്ല. ഒരു പോയിന്റിന്റെ 300 മീറ്ററിനരികിലായി ഒരു ആൽമരത്തിന്റെ തടികഷ്ണം കിട്ടി. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വെള്ളം കുറച്ചുകൂടി തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂ.
എപ്പോൾ വിളിച്ചാലും ഞങ്ങൾ ഇവിടെയെത്തും. നാല് പോയിന്റുകളിലാണ് ഇന്ന് പരിശോധിച്ചത്. വീടുകളിലെ തകരഷീറ്റ്, കമ്പിയും മറ്റുമാണ് ഇവിടെ നിന്ന് കിട്ടിയത്. ട്രക്ക് എവിടെയാണെന്ന് കാണാൻ കഴിയുന്നില്ല.
വെള്ളത്തിലെ ചെളി മാറിയാൽ സ്കൂബ ഡൈവേഴ്സിനെ കൃത്യമായി തെരച്ചിൽ നടത്താനാകും. 100 കിലോമീറ്റർ അപ്പുറത്താണ് ഞങ്ങളുള്ളത്. എപ്പോൾ വിളിച്ചാലും വരുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.