ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ 21-19, 21-14.
ആദ്യ മത്സരത്തിൽ താരം വിജയിച്ചെങ്കിലും എതിർ താരം കെവിൻ കോർഡൻ പരിക്കിനെ തുടർന്ന് ഒളിമ്പിക്സിൽ നിന്ന് പിന്മാറിയത് തിരിച്ചടിയായി. ബാഡ്മിൻ്റൺ ഫെഡറേഷൻ വിജയം റദ്ദാക്കുകയായിരുന്നു. ലക്ഷ്യയ്‌ക്ക് നോക്കൗട്ടില്‍ കടക്കാന്‍ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ പരാജയപ്പെടുത്തേണ്ടി വരും. 31നാണ് മത്സരം.
അതേസമയം ആർച്ചറിയിൽ ഇന്ത്യൻ പുരുഷ ടീം ഇന്ന് ക്വാർട്ടറിൽ തോറ്റ് പുറത്തായി. തുർക്കിയാണ് ഇന്ത്യയെ കീഴടക്കി സെമിയിലേക്ക് മുന്നേറിയത്. 6-2 എന്ന സ്കോറിനാണ് അവർ മുന്നേറിയത്. നേരത്തെ ഈ വിഭാഗത്തിൽ വനിതകളും ക്വാർട്ടറിൽ പുറത്തായിരുന്നു.