പാരിസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയായി ബാഡ്മിന്റണിലെ ഇന്ത്യൻ ഭാഗ്യ ജോഡികളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജോഡികൾ ക്വാർട്ടറിലേക്ക് കടന്നു. ജർമനിയുടെ മാർക്ക് ലാംസ്ഫസ്, മാർവിൻ സീഡൽ എന്നിവരെയാണ് സാത്വിക്-ചിരാഗ് നേരിടേണ്ടിയിരുന്നത്, എന്നാൽ ലാംസ്ഫസിന്റെ പരിക്ക് ജർമൻ ജോഡിയുടെ പിന്മാറ്റത്തിന് കാരണമായി, ഇതോടെ മത്സരം റദ്ദാക്കി.
ഫ്രാൻസിന്റെ ലൂക്കാസ് കോർവി-റൊനാൻ ലാബർ എന്നിവരെ പരാജയപ്പെടുത്തിയാണ് ലോക മൂന്നാം നമ്പർ ജോഡി പാരീസ് കാമ്പെയ്ന് തുടക്കമിട്ടത്. രണ്ട് തോൽവിയോടെ ഫ്രഞ്ച് സഖ്യം പുറത്തായി.
ഇതോടെ ഗ്രൂപ്പ് സിയിൽ ചിരാഗ്-സാത്വിക്, അർഡിയാൻ്റോ-അൽഫിയാൻ സഖ്യം ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഉറപ്പായി. ഗ്രൂപ്പ് ലീഡറെ നിർണ്ണയിക്കാൻ ഇന്ത്യ-ഇന്തോനേഷ്യൻ ജോഡികൾ ഗ്രൂപ്പ് ജേതാവിനെ തീരുമാനിക്കാൻ ചൊവ്വാഴ്ച ഏറ്റുമുട്ടും.അതേസമയം വനിത ഡബിൾസിൽ തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം പുറത്തായി.