കോഴിക്കോട്: വിലങ്ങാടും ഉരുൾപൊട്ടൽ. നാലിടത്താണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പന്നിയേരി, വലിയ പാനോം, വാളാംന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
വയനാടിനെ ഞെട്ടിച്ച് മൂന്നോളം ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. നാനൂറിലേറെ പേർ ഒറ്റപ്പെട്ടതായാണ് വിവരം.ചൂരൽമല സ്കൂളിന് സമീപത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എൻഡിആർഎഫിന്റെ 20 അംഗസംഘവും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.