വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും തിയേറ്ററിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും ഉണ്ടായെന്നും ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ റീ റിലീസിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
“24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും കാണാനിടയായി. ഒരു ദേവദൂതന്റെ അനുഗ്രഹം എല്ലാ ഫ്രെയിമിലും സ്പർശിക്കുന്നത് പോലെ തോന്നി. അസാധാരണമായ ആകർഷണം. ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ” – മോഹൻലാൽ എക്സിൽ കുറിച്ചു.
2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസ് ചെയ്തത്.
അന്ന് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ കഴിയാതിരുന്ന ദേവദൂതന്റെ 4k പതിപ്പിന് ഇക്കുറി മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. യുവാക്കളും മുതിർന്നവരും ഉൾപ്പെടെ ധാരാളം പേരാണ് ചിത്രം കാണാനായെത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം രഘുനാഥ് പലേരിയായിരുന്നു തിരക്കഥ നിർവഹിച്ചത്.