ഹോളിവുഡ് താര ദമ്പതികളായിരുന്ന ആഞ്ജലീന ജോളി ബ്രാഡ് പിറ്റ് എന്നിവരുടെ മകന് ബൈക്ക് അപകടത്തിൽ പരിക്ക്. 20-കാരനായ പാക്സ് തീൻ ജോളി പിറ്റ് ആണ് അപകടത്തിൽപ്പെട്ടത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലായിരുന്നു അപകടം. പാക്സ് ഓടിച്ച ഇലക്ട്രിക് ബൈക്ക് കാറിന് പിന്നിൽ ഇടിച്ച് കയറുകയായിരുന്നു.
ഹെൽമെറ്റ് ധരിക്കാതിരുന്ന പാക്സിന്റെ തലയ്‌ക്ക് പരിക്കേൽക്കുകയായിരുന്നു പൊലീസും പാരാ മെഡിക്കൽസും ചേർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ പാക്സിന്റെ നില തൃപ്തികരമാണെന്നും ഉടനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആഞ്ജലീന-പിറ്റ് ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്.