പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് മുന്നേറി.ഇന്തോനേഷ്യൻ ജോഡികളായ മുഹമ്മദ് റിയാൻ-ഫാജർ അൽഫിയാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. 40 മിനിട്ടിനകം 21-13,21-13 എന്ന സ്കോറിനായിരുന്നു ജയം.
ലോക റാങ്കിലെ ആറാം സ്ഥാനത്തുള്ള താരങ്ങളെയാണ് ഇന്ത്യൻ സഖ്യം വീഴ്‌ത്തിയത്. കടുത്ത വെല്ലുവിളിയുയർത്തിയ ഇന്തോനേഷ്യൻ സഖ്യം ആദ്യ ഗെയിമിൽ 11-8 ന് ഒരുഘട്ടത്തിൽ മുന്നിലായിരുന്നു. എന്നാൽ ആക്രണം കടുപ്പിച്ച ഇന്ത്യൻ സഖ്യം ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ അധികം വെല്ലുവിളിയുയർത്താണ് എതിരാളികൾക്ക് അവസരമുണ്ടായിരുന്നില്ല.