ന്യൂഡൽഹി: കാലാവസ്ഥ മോശമായതിനാൽ നാളെ വയനാട്ടിൽ എത്തില്ലെന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ എത്തില്ലെന്ന വിവരം രാഹുൽ അറിയിച്ചത്. പ്രിയങ്കയും നാളെ വയനാട്ടിൽ എത്തില്ല.
നേരത്തെ നിശ്ചയിച്ച സന്ദർശനം കാലാവസ്ഥ മോശമായതിനാൽ മാറ്റുകയാണെന്നും ദുരന്ത ബാധിതരയും കുടുംബങ്ങളെയും എത്രയും പെട്ടെന്ന് കാണുമെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി എല്ലാ സഹായങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നു രാഹുൽ പറഞ്ഞു. നാളെ ഉച്ചയോടെ വയനാട് എത്തുമെന്നായിരുന്നു പ്രഖ്യാപനം.