ഷൂട്ടിംഗിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്‌നിൽ കുശാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ഏഴാമതായാണ് താരം ഫിനിഷ് ചെയ്തത്. നാളെ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ഫൈനൽ.
ഇതേ ഇനത്തിൽ മത്സരിക്കാനിറങ്ങിയ ഐശ്വരി പ്രതാപ് സിംഗ് തോമർ ഫൈനൽ കാണാതെ പുറത്തായി. 11-ാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്ത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് ഫൈനലിന് യോഗ്യത നേടാൻ സാധിക്കുക.
ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ വിഭാഗത്തിൽ ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ തോൽപ്പിച്ചാണ് ലക്ഷ്യ പ്രീക്വാർട്ടറിന് യോഗ്യത നേടിയത്. 21-18, 21-12 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം.
എസ്‌തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് സിന്ധു അനായാസം തോൽപ്പിച്ചത്. സ്‌കോർ 21-5, 21-10.