തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെടെ സർവ്വതും നഷ്ടമായി ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കായി കൈകോർത്ത് ജനം സൗഹൃദവേദിയും. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ എല്ലാ ജില്ലയിലും വയനാട്ടിലെ ദുരിതബാധിതർക്കായി ഉത്പന്ന ശേഖരണം നടത്തും. ജനം ടിവിയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം.
ഉത്പന്നങ്ങൾ ജനം ബ്യൂറോകളിൽ ശേഖരിച്ച ശേഷം തിരുവനന്തപുരത്ത് നിന്ന് വാഹനത്തിൽ വയനാട് എത്തിക്കും. ജനം സൗഹൃദവേദി കോർഡിനേറ്റേഴ്‌സ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പൊതുജനങ്ങൾക്ക് ജനം ടിവിയുടെ ബ്യൂറോകളിൽ സാധനങ്ങൾ എത്തിച്ച് നൽകാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
പച്ചക്കറി, പാൽ, ബ്രഡ്, ബൺ തുടങ്ങി പെട്ടെന്ന് കേടുവരുന്ന സാധനങ്ങൾ ഒഴികെ വീടുകളിലേക്ക് വേണ്ട എന്ത് സാധനവും നൽകാവുന്നതാണെന്ന് ജനം സൗഹൃദവേദി സി.ഇ.ഒ സന്ദീപ് വാചസ്പതി അറിയിച്ചു. പണം സ്വീകരിക്കില്ല. ശേഖരിക്കുന്ന ഉത്പന്നങ്ങൾ സേവാഭാരതിക്ക് കൈമാറും.
സാധനങ്ങൾ കൈമാറാനായി ഇവരെ ബന്ധപ്പെടാം
തിരുവനന്തപുരം – അഖിൽ 8606612557
കൊല്ലം – പ്രശാന്ത് 9446367163
പത്തനംതിട്ട- ഉമേഷ് 7011742164
ആലപ്പുഴ – നിഷ 9946022295
കോട്ടയം – മിഥുൻ അയ്യപ്പൻ 7025042040
ഇടുക്കി – വിനു പ്രസാദ് 9447330540
കൊച്ചി – ബീന 9847040434
തൃശൂർ – മുരളി കോളങ്ങാട്ട് 9847108235
മലപ്പുറം – സുധീശൻ 9745607597
പാലക്കാട് – അരുൺ 9895800143
കോഴിക്കോട് – ഗോകുൽ 9562505141
കണ്ണൂർ – ശ്രീജിത് 8111993546
കൈമാറാവുന്ന സാധനങ്ങൾ (ഒരു വീട്ടിലേക്ക് ആവശ്യമുള്ള എന്തും)
മരുന്ന് (ചുമ, പനി, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, ശ്വാസം മുട്ടൽ…)
ഫസ്റ്റ് എയ്ഡ് മരുന്നുകൾ, വിക്‌സ്, വേദന സംഹാരികൾ, ഡെറ്റോൾ….
സാനിറ്ററി നാപ്കിൻസ്, ഡയപ്പർ (കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും)
അടിവസ്ത്രങ്ങൾ
നൈറ്റി, കൈലി, ബഡ്ഷീറ്റ്, തലയിണ, പായ
വസ്ത്രങ്ങൾ, തോർത്ത്, സ്വെറ്റർ, മങ്കി ക്യാപ്, ടീ ഷർട്ട്
കളിപ്പാട്ടം, കഥാപുസ്തകങ്ങൾ, സ്ലേറ്റ്, പെൻസിൽ, കളറിംഗ് ബുക്ക്, പേന, ബുക്ക്
ചെരുപ്പ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, ചീപ്പ്, കണ്ണാടി, ഹാംഗർ, സോപ്പു പൊടി, അലക്ക് സോപ്പ്
അരി, പലചരക്ക് സാധനങ്ങൾ, വെളിച്ചെണ്ണ, ഉപ്പ്, അവൽ, ഓട്‌സ്, ന്യൂഡിൽസ്
ബിസ്‌കറ്റ്, റസ്‌ക്, സ്‌നാക്‌സ്
മുറിവെണ്ണ, കൊട്ടംചുക്കാദി
കുടിവെള്ളം, ബക്കറ്റ്, മഗ്, സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ്, പ്ലേറ്റ്, സ്പൂൺ
കുട, ബബിൾ റാപ്പ്, കയർ, ഷേവിംഗ് സെറ്റ്
സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ
എമർജൻസി ലാംപ്, മെഴുകുതിരി, തീപ്പട്ടി, ടോർച്ച് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എന്തും.