ഇൻസ്റ്റഗ്രാമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ വൈറലാക്കിയത്. ” വിരമിച്ച ശേഷം ഈ ഡക്കുകളെയൊന്നും ഞാൻ കാര്യമാക്കുന്നില്ല എന്നു പറഞ്ഞാണ് താറാവിന് തീറ്റ കാെടുക്കുന്നൊരു ചിത്രം സച്ചിൻ പങ്കുവച്ചത്.
എന്നാൽ പോസ്റ്റ് വൈറലായതോടെ മലയാളി താരം സഞ്ജു സാംസണാണ് എയറിലായത്. താരത്തിന്റെ ശ്രീലങ്കയ്‌ക്ക് എതിരെയുള്ള പ്രകടനമാണ് ആധാരം. ആദ്യ ടി20യിൽ ശുഭ്മാന് പകരം ഓപ്പണറായി എത്തിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
മഹീഷ് തീക്ഷണയാണ് കുറ്റി തെറിപ്പിച്ചത്. മൂന്നാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായി അവസരം കിട്ടിയെങ്കിലും ബാറ്റിംഗിൽ നാല് പന്തായിരുന്നു ആയുസ്. അക്കൗണ്ട് തുറക്കാനുമായില്ല. ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിലാണ് അന്ന് ഇറങ്ങിയത്. പോസ്റ്റ് ട്രോളന്മാർ വൈറലാക്കിയിട്ടുണ്ട്.