ഡൽഹിയിൽ പ്രണയ ഭീഷണി മുന്നിൽ കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി നഗരത്തെ മുക്കി ശക്തമായ മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലും പ്രദേശത്തെ എല്ലാ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. വാഹനങ്ങൾ വഴിയിൽ കുടുങ്ങിയ നിലയിലാണ്.
ഡൽഹി-നോയിഡ എക്സ്പ്രസ് വേയിലും മഥുര റോഡിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ഡൽഹിയിലെ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് ഐഎഎസ് വിദ്യാർത്ഥികൾ ദാരുണമായി മുങ്ങിമരിച്ച രജീന്ദർ നഗറിലും വെള്ളക്കെട്ടാണ്. വരും മണിക്കൂറുകളിൽ ഡൽഹി, നോയിഡ, ഗുർഗോൺ, ഗാസിയാബാദ് എന്നിവിടങ്ങളിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 30-50 കി.മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.
“അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ വടക്കൻ ഡൽഹി, സെൻട്രൽ-ഡൽഹി, ന്യൂഡൽഹി, സൗത്ത് ഡൽഹി, തെക്ക്-കിഴക്കൻ ഡൽഹി, കിഴക്കൻ ഡൽഹി, എൻസിആർ എന്നിവിടങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്,” -കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
Protest site at Old Rajendra Nagar
Where is MCD? #DelhiRains #oldrajendernagar
— Sudha Yadav (@Sudha6644) July 31, 2024
“>
Delhi’s Karol Bagh after heavy rain in the national capital and other areas.#DelhiRains #DelhiRain pic.twitter.com/hdJjPDlmkq
— Vani Mehrotra (@vani_mehrotra) July 31, 2024















