കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ താരം അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 71-കാരൻ ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയിൽ രക്താർബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.
നേരത്തെ അൻഷുമാൻ ഗെയ്ക്വാദിന്റെ ചികിത്സയ്‌ക്കായി ഒരുകോടി രൂപ ബിസിസിഐ നൽകിയിരുന്നു.
മുൻ താരങ്ങളായ കപിൽ ദേവ് സന്തീപ് പാട്ടീൽ എന്നിവരുടെ ആവശ്യത്തിന് പിന്നാലെയാണ് സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശത്തിലാണ് സാമ്പത്തിക സഹായം നൽകിയത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്താ ഗെയ്ക്വാദിന്റെ മകനാണ് മഹാരാഷ്‌ട്രക്കാരനായ അൻഷുമാൻ.1975 ലാണ് അദ്ദേഹം ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറുന്നത്.40 ടെസ്റ്റിൽ നിന്ന് 1985 റൺസ് നേടിയിട്ടുണ്ട്. 2 സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളുമടക്കമാണിത്. 14 ഏകദിനങ്ങളിൽ നിന്ന് 269 റൺസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസമായിരുന്ന താരം 206 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 12,136 റൺസ് ബറോഡയ്‌ക്ക് വേണ്ടി നേടിയിട്ടുണ്ട്.