ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി വരുന്ന സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞ കുപ്പായത്തിലുണ്ടാകുമോ എന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ വിരമിക്കൽ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരാധകരുടെ തല. 2020 ഏകദിന ലോകകപ്പ് സെമിഫൈനൽ തോൽവിക്ക് പിന്നാലെയാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2024 സീസൺ തുടങ്ങും മുൻപ് ധോണി ചെന്നൈയുടെ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ അടുത്ത സീസണിൽ താരം കളിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നു. ഇപ്പോൾ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് താരം വിരമിക്കൽ കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘തീരുമാനങ്ങൾ അറിയിക്കാൻ ഇനിയുമേറെ സമയമുണ്ട്. താരങ്ങളെ നിലനിർത്തുന്ന കാര്യങ്ങളടക്ക മുണ്ടല്ലോ.ഇപ്പോൾ എന്തായാലും പന്ത് എന്റെ കോർട്ടിലല്ല. നിയമങ്ങളും നടപടികളും പൂർത്തിയാകുമ്പോൾ ടീമിന്റെ താത്പ്പര്യം മുൻനിർത്തി ഞാൻ ഒരു തീരുമാനമെടുക്കും”.—-ധോണി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ബുധനാഴ്ച ഐപിഎൽ ടീമുടമകളുടെ ഒരു മീറ്റിംഗ് ബിസിസിഐ നടത്തിയിരുന്നു. മെഗാ ലേലവും ഇംപാക്ട് പ്ലെയർ നിയമവും നിലിനിർത്തുന്ന താരങ്ങളുടെ എണ്ണവും അടക്കം ചർച്ചയായി.