നടി മഞ്ജുവാര്യരും മകൾ മീനാക്ഷി ദിലീപും പരസ്പരം ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സംസാരിക്കാറുണ്ടെന്നും ആരാധകർ വാദങ്ങൾ ഉയർത്തിയിരുന്നു. മാദ്ധ്യമങ്ങളും സംഭവം വാർത്തയാക്കിയിരുന്നു.
ഈ ചർച്ചകൾ ചൂടുപിടിച്ചതിന് പിന്നാലെയാണ് മീനാക്ഷിയുടെ ഫോളോവേഴ്സ് ലിസ്റ്റിൽ മഞ്ജുവാര്യർ പുറത്തായത്. എന്നാൽ നടി മകളെ ഇപ്പോഴും പിന്തുടരുന്നുണ്ട്. നേരത്തെ മകൾ ഡോക്ടറായ സന്തോഷം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കാവ്യാ മാധവനും സന്തോഷം പങ്കുവച്ച് മീനാക്ഷിക്ക് ആശംസകൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. എന്നാൽ ഔദ്യോഗികമായ ഒരു പ്രതികരണവും ഇക്കാര്യത്തിൽ ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മഞ്ജു അന്യഭാഷ ചിത്രങ്ങളുടെ ചിത്രീകരണവുമായി തെരക്കിലാണ്.
















