അതിദാരുണമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൂനെയിലെ പിംപ്രി ചിഞ്ച്വാദിലാണ് നടക്കുന്ന സംഭവമുണ്ടായത്. കൂറ്റൻ ഇരുമ്പ് ഗേറ്റ് ഇളകി വീണ് മൂന്നര വയസുകാരി ചതഞ്ഞ് മരിച്ചു. വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് റെയിൽ ഗേറ്റ് വീണത്.
ചെറിയൊരു സൈക്കിളമായി വന്ന കുട്ടിയെ അകത്തു കയറ്റാൻ ആൺകുട്ടി ഗേറ്റ് തുറന്നു ഇത് അടക്കുന്നതിനിടെയാണ് റെയലിൽ നിന്ന് തെന്നി ഗേറ്റ് ഇളകി കുഞ്ഞിന്റെ ശരീരത്തിലേക്ക് വീണത്. മൂന്നര വയസുകാരിക്കൊപ്പം മറ്റാെരു പെൺകുട്ടിയുമുണ്ടായിരുന്നു. ഗേറ്റ് വീണതിന് പിന്നാലെ കുട്ടികൾ ഭയന്നോടി മുതിർന്നവരെ വിളിച്ചുകൊണ്ടുവന്നു.
ഇവർ ഗേറ്റ് ഉയർത്തി ചോര വാർന്ന് കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.ഗിരിജ ഗണേഷ് ഷിൻഡെ എന്ന കുഞ്ഞാണ് മരിച്ചത്. ഗണേഷ് നഗറിലായിരുന്നു സംഭവം.ഇതിന്റെ നടക്കുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
In a spine-chilling accident in PCMC Pune, a 3.5 year girl lost her life when a heavy iron gate fell over #Pune #TragicIncident #PimpriChinchwad #heartbreaking #Ganeshnagar #Bopkhel pic.twitter.com/jf7k5Emrwh
— Punenow News (@itspunenow) August 1, 2024















