തമിഴിലെ പ്രശസ്ത നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്. അഭിമുഖത്തിന്റെ പേരിലാണ് നടൻ പുലിവാല് പിടിച്ചത്. ഹെൽമെറ്റ് ധരിക്കാതെ ബുള്ളിൽ യാത്ര ചെയ്ത് അഭിമുഖം നൽകിയതിനാണ് പിഴയിട്ടത്. നടനൊപ്പം യാത്ര ചെയ്തിരുന്ന അവതാരകയും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.
ചെന്നൈയിലെ തിരക്കേറിയ റോഡിലൂടെയാണ് ഇവർ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയത്. 2,000 രൂപയാണ് നടന് പിഴ ചുമത്തിയത്. ഗലാട്ട എന്ന യുട്യൂബ് ചാനലിന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച നടനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പെറ്റി നൽകിയ നടപടി ചിത്രം സഹിതം ട്രാഫിക് പൊലീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്. അന്ധാഗൻ എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖമാണ് നടന് കെണിയായത്.
“RX 100 bike-ல தான் முதன்முதலா Bike Riding கத்துக்கிட்டேன் 💥”-@actorprashanth#Andhagan #Prashanth #Galatta pic.twitter.com/oNSLEjJgzr
— Galatta Media (@galattadotcom) August 1, 2024
#ActionTaken on reported violation.#GreaterChennaiTraffic https://t.co/bAZecvNYgn pic.twitter.com/TqJVoLi9MT
— Greater Chennai Traffic Police (@ChennaiTraffic) August 1, 2024