ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും കേരളം മനസിലാക്കണമെന്ന് സ്വാമി പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശന വേളയിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കരിങ്കൽ ക്വാറി മാഫിയകളും മതവിദ്വേഷികളും ചേർന്ന് അദ്ദേഹത്തിന്റെ കോലം കത്തിക്കുകയാണ് ചെയ്തത്. പരിസ്ഥിതി സൗഹൃദ വികസനത്തിനുവേണ്ടി വാദിച്ച പി ടി തോമസിന്റെ ശവയാത്ര നടത്തിയവരാണ് കേരളത്തിലുള്ളവർ. അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ മേഖലകളിലാണ് ഇന്ന് ഈ ദുരന്തങ്ങൾ സംഭവിച്ചിരിക്കുന്നതെന്ന യാഥാർഥ്യം നമ്മൾ ഓർക്കണമെന്നും ചിദാനന്ദപുരി പറഞ്ഞു. ദുരന്തം നടക്കുമ്പോൾ കരയുകയും ശേഷം അത് മറക്കുകയും ചെയ്യുന്ന നിലപാട് മാറ്റി മലയോര മേഖലകളിലെ അനധികൃത ഖനനങ്ങളും നിർമ്മാണ പ്രവർത്തങ്ങളും നിർത്താൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിലെ തന്നെ ഏറ്റവും അധികം ഉരുൾപൊട്ടലുകൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത്രവലിയ നാശനഷ്ടവും ആളപായവും ദുരിതവും വിതച്ച ഒരു ദുരന്തം കേരളത്തിൽ ആദ്യമായിട്ടാണ്. കേന്ദ്ര സേനയുടെയും ദുരന്ത നിവാരണ വിഭാഗങ്ങളുടെയും സേവാഭാരതിപോലുള്ള പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് രക്ഷാദൗത്യം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: PT Thomasmadhav gadgilSwami ChidanandapuriWayanad LandslideGadgil Report
ShareTweetSendShare

More News from this section

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies