മേപ്പാടി: മുണ്ടക്കൈയിലെ കവലയിൽ മണ്ണടിഞ്ഞ ഭാഗത്ത് ജീവന്റെ തുടിപ്പ്. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് മനുഷ്യന്റെയോ മൃഗങ്ങളുടെയോ ആകാമെന്നാണ് സൈന്യം അറിയിച്ചത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയതിന് ശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധനാ ഏജൻസിയും ചേർന്ന് തിരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിലെ പരിശോധനയ്ക്കിടയിൽ ആദ്യമായാണ് ഒരു സിഗ്നൽ കണ്ടെത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ ആരംഭിച്ചത്.
സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയതിന് ശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധനാ ഏജൻസിയും ചേർന്ന് തിരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിലെ പരിശോധനയ്ക്കിടയിൽ ആദ്യമായാണ് ഒരു സിഗ്നൽ കണ്ടെത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ ആരംഭിച്ചത്.
സിഗ്നൽ ലഭിച്ച ഭാഗത്ത് എൻഡിആർഎഫ് സംഘമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് പരിശോധന നടത്തുന്നത്. ശ്വാസമോ അനക്കമോ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളാണ് റഡാറിൽ വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് കെട്ടിടം പകുതി തകർന്ന നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് പരിശോധന. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.
ഹ്യൂമൻ സെൻസർ റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പതിനാറ് മീറ്റർ താഴെവരെ എന്തെങ്കിലും അനക്കമോ ശ്വാസമോ ഉണ്ടെങ്കിൽ ഈ റഡാറിൽ സിഗ്നൽ ലഭിക്കും. നിരവധി തവണ പരിശോധിച്ചപ്പോഴും ഇപ്പോൾ തിരച്ചിൽ നടക്കുന്ന കെട്ടിടത്തിന്റെ താഴെ സിഗ്നൽ ഉണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. ഇവിടുത്തെ പരിശോധനയിൽ ശ്വാസത്തിന്റെ സിഗ്നൽ ആണ് ലഭിച്ചത്. രണ്ട് മൂന്ന് മീറ്ററിനുള്ളിലാണ് മുണ്ടക്കൈയിൽ സിഗ്നൽ ലഭിച്ചിരിക്കുന്നത്.
ഗ്രൗണ്ട് പെനെറ്റെറാറ്റിംഗ് റഡാർ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. അനക്കമുണ്ടെങ്കിൽ റഡാറിൽ ചുവന്ന നിറത്തിലെ സിഗ്നലാണ് ലഭിക്കുന്നത്. ശ്വാസമുണ്ടെങ്കിൽ നീല നിറത്തിലെ സിഗ്നലാണ് കാണിക്കുന്നത്. റഷ്യൻ നിർമ്മിത റഡാറാണിത്. തുടർച്ചയായി സിഗ്നൽ കിട്ടിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. സിഗ്നൽ ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാധാരണ പരിശോധിച്ച് കണ്ടെത്താറുണ്ട്. പക്ഷെ, ഇവിടെ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാൽ പരിശോധന ദുഷ്കരവുമാകുകയാണ്. ദുരന്തമേഖലകളിൽ സാധാരണ ഉപയോഗിക്കുന്ന റഡാറാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
ദുരന്ത മേഖലയിൽ മാത്രമല്ല ഈ റഡാർ ഉപയോഗിക്കുന്നത്. ഭീകരരുടെ സാന്നിധ്യം അറിയാനും ഈ റഡാർ ഉപയോഗിക്കാറുണ്ട്. ഒരു മുറിക്കുള്ളിലാണ് ഭീകരൻ ഉള്ളതെങ്കിൽ ചുമരിൽ ഈ റഡാൽ വച്ചാൽ ഭീകരൻ ഇരിക്കുന്ന സ്ഥലം കണ്ടെത്താൻ സാധിക്കും. കോൺക്രീറ്റ് ചുമരിനുള്ളിലൂടെ ജീവനെ കണ്ടെത്താൻ സാധിക്കുന്നതാണിത്.















