മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; റഡാർ ഉപയോ​ഗിച്ച് പരിശോധന, മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് തിരച്ചിൽ ‌‌‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; റഡാർ ഉപയോ​ഗിച്ച് പരിശോധന, മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് തിരച്ചിൽ ‌‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

മേപ്പാടി: മുണ്ടക്കൈയിലെ കവലയിൽ മണ്ണടിഞ്ഞ ഭാ​ഗത്ത് ജീവന്റെ തുടിപ്പ്. റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് മനുഷ്യന്റെയോ മൃ​ഗങ്ങളുടെയോ ആകാമെന്നാണ് സൈന്യം അറിയിച്ചത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയതിന് ശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധനാ ഏജൻ‌സിയും ചേർന്ന് തിരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിലെ പരിശോധനയ്‌ക്കിടയിൽ ആദ്യമായാണ് ഒരു സി​ഗ്നൽ കണ്ടെത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്‌ക്കുശേഷമാണ് മുണ്ടക്കൈയിലെ ആരംഭിച്ചത്.

സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയതിന് ശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധനാ ഏജൻ‌സിയും ചേർന്ന് തിരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിലെ പരിശോധനയ്‌ക്കിടയിൽ ആദ്യമായാണ് ഒരു സി​ഗ്നൽ കണ്ടെത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്‌ക്കുശേഷമാണ് മുണ്ടക്കൈയിലെ ആരംഭിച്ചത്.

സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് എൻഡിആർഎഫ് സംഘമാണ് മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കുഴിച്ച് പരിശോധന നടത്തുന്നത്. ശ്വാസമോ അനക്കമോ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളാണ് റഡാറിൽ വ്യക്തമാക്കുന്നത്. സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് കെട്ടിടം പകുതി തകർന്ന നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് പരിശോധന. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന.

ഹ്യൂമൻ സെൻസർ റഡാർ ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്. പതിനാറ് മീറ്റർ താഴെവരെ എന്തെങ്കിലും അനക്കമോ ശ്വാസമോ ഉണ്ടെങ്കിൽ ഈ റഡാറിൽ സി​ഗ്നൽ ലഭിക്കും. നിരവധി തവണ പരിശോധിച്ചപ്പോഴും ഇപ്പോൾ തിരച്ചിൽ നടക്കുന്ന കെട്ടിടത്തിന്റെ താഴെ സി​ഗ്നൽ ഉണ്ടായിരുന്നെന്നാണ് ഉദ്യോ​ഗസ്ഥൻ പറയുന്നത്. ​ഇവിടുത്തെ പരിശോധനയിൽ ശ്വാസത്തിന്റെ സിഗ്നൽ ആണ് ലഭിച്ചത്. രണ്ട് മൂന്ന് മീറ്ററിനുള്ളിലാണ് മുണ്ടക്കൈയിൽ സി​ഗ്നൽ ലഭിച്ചിരിക്കുന്നത്.

ഗ്രൗണ്ട് പെനെറ്റെറാറ്റിം​ഗ് റഡാർ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. അനക്കമുണ്ടെങ്കിൽ റഡാറിൽ ചുവന്ന നിറത്തിലെ സി​ഗ്നലാണ് ലഭിക്കുന്നത്. ശ്വാസമുണ്ടെങ്കിൽ നീല നിറത്തിലെ സി​ഗ്നലാണ് കാണിക്കുന്നത്. റഷ്യൻ നിർമ്മിത റഡാറാണിത്. തുടർച്ചയായി സി​ഗ്നൽ കിട്ടിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. സി​ഗ്നൽ ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാധാരണ പരിശോധിച്ച് കണ്ടെത്താറുണ്ട്. പക്ഷെ, ഇവിടെ ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്നതിനാൽ പരിശോധന ദുഷ്കരവുമാകുകയാണ്. ദുരന്തമേഖലകളിൽ സാധാരണ ഉപയോ​ഗിക്കുന്ന റഡാറാണ് ഇവിടെയും ഉപയോ​ഗിച്ചിരിക്കുന്നത്.

ദുരന്ത മേഖലയിൽ മാത്രമല്ല ഈ റഡാർ ഉപയോ​ഗിക്കുന്നത്. ഭീകരരുടെ സാന്നിധ്യം അറിയാനും ഈ റഡാർ ഉപയോ​ഗിക്കാറുണ്ട്. ഒരു മുറിക്കുള്ളിലാണ് ഭീകരൻ ഉള്ളതെങ്കിൽ ചുമരിൽ ഈ റഡാൽ വച്ചാൽ ഭീകരൻ ഇരിക്കുന്ന സ്ഥലം കണ്ടെത്താൻ സാധിക്കും. കോൺക്രീറ്റ് ചുമരിനുള്ളിലൂടെ ജീവനെ കണ്ടെത്താൻ സാധിക്കുന്നതാണിത്.

Tags: RADARWayanad LandslideMundakkai
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies