മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊർജ്ജിതമെന്ന് മേയർ; ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് 14 ലക്ഷം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊർജ്ജിതമെന്ന് മേയർ; ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് 14 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 10:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ മാസത്തിൽ മാത്രം 14,30,610 രൂപ പിഴയീടാക്കിയെന്നും സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മേയർ വ്യക്തമാക്കി.

“മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നഗരസഭ ശക്തമായി മുന്നോട്ട് പോവുകയാണ്. സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവ മുഖേന നടക്കുന്ന പരിശോധനകളിലൂടെ പിടികൂടുന്നത് കൂടാതെ പൊതുജനങ്ങൾ അവരുടെ മൊബൈൽഫോൺ കാമറകളിലും വീടുകളിൽ സ്ഥാപിച്ച CCTVകളിലും ഒപ്പിയെടുക്കുന്നവയിലൂടെയും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്,” മേയർ പോസ്റ്റിലൂടെ വിശദമാക്കി.

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയെ ഏൽപ്പിക്കുക, ഭക്ഷണ മാലിന്യങ്ങൾ കിച്ചൻബിൻ സംവിധാനത്തിലൂടെ സംസ്കരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ജൈവ/അജൈവ മാലിന്യങ്ങൾ നഗരസഭയുടെ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഏൽപ്പിക്കുക എന്നിങ്ങനെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ നഗരസഭ വിവിധങ്ങളായ സംവിധാനങ്ങൾ ഒരുക്കി നൽകുന്നുണ്ടെന്നും മേയർ പറഞ്ഞു. പൊതുജങ്ങൾക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ പകർത്തി നഗരസഭയ്‌ക്ക് അയച്ചുനൽകാമെന്ന് അറിയിച്ച മേയർ ഇതിനായി പ്രത്യേക ഫോൺ നമ്പറും ( 9447377477 ) ഇമെയിൽ ഐഡിയും (tvmmayor@gmail.com ) പോസ്റ്റിൽ പങ്കുവച്ചു.

കഴിഞ്ഞ മാസം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയി മരണപ്പെട്ടിരുന്നു. ഈ സംഭവത്തിനുപിന്നാലെ മാലിന്യ നിർമ്മാർജ്ജനത്തിൽ നഗരസഭയുടെ കെടുകാര്യസ്ഥത വലിയ തോതിൽ വിമർശന വിധേയമായിരുന്നു.

Tags: Facebook Postwaste managementThiruvananthapuram CorporationCLEANINGMayor Arya Rajendran
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies