വയനാട്ടിലെ ദുരിത ബാധിതർക്കായി മൂന്നല്ല, മറിച്ച് നാലു വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അഖിൽ മാരാർ. താനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ മൂന്ന് വീടുകളുടെ നിർമ്മാണവും മന്നത്ത് ഇന്റർനാഷണൽ ഗ്രൂപ്പ് ഏറ്റെടുത്തായും നാലാമത്തെ വീട് പൂർണ്ണവും തന്റെ ചെലവിലാണ് ഒരുങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതർക്ക് സഹായം നേരിട്ടെത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താത്പര്യമുള്ളവർക്ക് അങ്ങനെ ചെയ്യാം. പക്ഷേ അതൊരിക്കലും പിടിച്ചുപറിക്കലോ, ഭീഷണിപ്പെടുത്തലോ ആകരുത്. ഒരാൾക്ക് മറ്റൊരാളെ സഹായിക്കണമെന്നത് ഉള്ളിൽ നിന്ന് വരേണ്ട കാര്യമാണ്. നേരിട്ട് സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്ന കാര്യം ഇടതുപക്ഷ അനുഭാവികൾ മനസിലാക്കണമെന്നും അഖിൽ മാരാർ പറഞ്ഞു.
https://www.facebook.com/reel/1554945095059251
ഇന്നലെയാണ് അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താത്പര്യമില്ലെന്നും താനും സുഹൃത്തുകളും ചേർന്ന് മൂന്ന് വീടുകൾ നിർമ്മിച്ചുനൽകുമെന്നുള്ള കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പിന്നാലെ അഖിൽ മാരാറിനും കുടുംബത്തിനും നേരെ രൂക്ഷമായ സൈബറാക്രമണം ഇടത് അനുഭാവികളുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു.















