ന്യൂഡൽഹി : വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറയ്‌ക്കാൻ ബിൽ കൊണ്ടുവരാനുള്ള തീരുമാനവുമായി മോദി സർക്കാർ . തിങ്കളാഴ്ചയാകും ബിൽ പാർലമെൻ്റിൽ കൊണ്ടുവരിക. ഈ ബിൽ അനുസരിച്ച്, വഖഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കുകയും, വഖഫ് ബോർഡുകൾ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്വത്തുക്കൾ നിർബന്ധമായും പരിശോധിക്കുകയും ചെയ്യും .
വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ വഖഫ് നിയമത്തിലെ 40 ഭേദഗതികൾ ചർച്ച ചെയ്തിരുന്നു. ബില്ലിലെ നിർദിഷ്ട ഭേദഗതി പ്രകാരം വഖഫ് ബോർഡുകളുടെ തർക്കത്തിലുള്ള സ്വത്തുക്കൾക്കുള്ള നിർബന്ധിത പരിശോധനയും നിർദേശിച്ചിട്ടുണ്ട്.
ഈ ബില്ലിനെതിരെ പാർലമെൻ്റിനകത്തും പുറത്തും എതിർപ്പുണ്ടാകുമെന്ന് ഉറപ്പാണെങ്കിലും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം . വഖഫ് ബോർഡും ചില ഭൂ ഉടമകളും തമ്മിൽ തർക്കം നിലനിൽക്കുന്നതും പരിശോധിക്കും. വഖഫ് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിരുന്നു.