വയനാട്ടിൽ സഹായവാഗ്ദാനം നൽകിയവർക്കെതിരെ അശ്ലീല കമന്റ്; സൈബർ ആക്രമണത്തിന് ഇരയായത് ഒന്നുമറിയാത്ത വേറൊരാൾ: പ്രചരിപ്പിച്ചത് ആശുപത്രിക്കിടക്കയിലെ ചിത്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വയനാട്ടിൽ സഹായവാഗ്ദാനം നൽകിയവർക്കെതിരെ അശ്ലീല കമന്റ്; സൈബർ ആക്രമണത്തിന് ഇരയായത് ഒന്നുമറിയാത്ത വേറൊരാൾ: പ്രചരിപ്പിച്ചത് ആശുപത്രിക്കിടക്കയിലെ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 01:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട സംഭവത്തിൽ സൈബർ ആക്രമണം നടന്നത് ആളുമാറി. കമന്റിട്ട ജോർജിന്റെ ചിത്രം എന്നപേരിൽ പ്രചരിക്കുന്നത് അരുവിക്കര സ്വദേശി വിശ്വാസിന്റേതാണ്. 2 ദിവസമായി വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നിരപരാധിയായ വിശ്വാസ് നേരിട്ടത്. തനിക്ക് നേരിട്ട അപമാനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം.

ചിത്രകാരൻ കൂടിയാണ് വിശ്വാസ്. എക്സിബിഷനും തെരുവോര കച്ചവടവും നടത്തിയാണ് ഉപജീവനം നടത്തുന്നത്. എന്നാൽ അടുത്തിടെയുണ്ടായ വാഹനാപകടം വിശ്വാസിന്റെ ജീവിതം തകർത്തു. ചികിത്സയ്‌ക്ക് ധനസഹായം അഭ്യർത്ഥിച്ച് കേരള എക്സിബിഷൻ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് ആരോ തെറ്റായി വയനാട് സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത്.

കൈക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ചിത്രം ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അറിയാത്ത കാര്യത്തിനാണ് തന്നെ അപമാനിക്കുന്നത്. പേരുപറയാതെ ഫോട്ടോ മാത്രം വെച്ചുകൊണ്ട് മോശം പ്രചാരണം ഉണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ഫോൺ വിളിച്ചുകൊണ്ടിരുന്നു. ചിലർ മോശമായി സംസാരിച്ചുവെന്നും വിശ്വാസ് പറയുന്നു.

പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നല്കാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും വിശ്വാസ് പറഞ്ഞു. സംഭവത്തിലെ യഥാർത്ഥ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ ടി ജോർജ് എന്ന അക്കൗണ്ടിൽ നിന്നും കമന്റിട്ട പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: cyber attackFacebook Postfake photoWayanad LandslideWhats app groupderogatory comment
ShareTweetSendShare

More News from this section

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies