പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. ക്വാർട്ടറിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. മലയാളി താരം പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഷൂട്ടൗട്ടിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സ്‌കോർ 4-2
ICE COLD CELEBRATION BY SREEJESH. 🥶
– WHAT A CRAZY MOMENT…!!!! pic.twitter.com/XEqGa5C2N0
— Johns. (@CricCrazyJohns) August 4, 2024
“>
ശ്രീജേഷും ബ്രിട്ടണും തമ്മിലുള്ള മത്സരമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. 48 മിനിറ്റും 10 പേരുമായാണ് ഇന്ത്യക്ക് കളിക്കേണ്ടി വന്നത്. നിരവധി പെനാൽറ്റി കോർണറുകൾ ഇന്ത്യക്ക് വഴങ്ങേണ്ടി വന്നെങ്കിലും ശ്രീജേഷ് ഒരു വൻമതിലായി ഗോൾമുഖത്ത് ഉറച്ചുനിൽക്കുന്നതാണ് നാം കണ്ടത്. ബ്രിട്ടന്റെ ആക്രമണങ്ങളെ ശ്രീജേഷ് തടുത്തിടുകയായിരുന്നു.
ഷൂട്ടൗട്ടിൽ ഇന്ത്യൻ താരങ്ങളെല്ലാം കൃത്യത പാലിച്ചു. പക്ഷേ ശ്രീജേഷിന്റെ സമ്മർദ്ദത്തിന് മുന്നിൽ ബ്രിട്ടന് പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയുടെ കായിക ചരിത്രത്തിൽ ടീം ഇനത്തിൽ ഒരു താരത്തിന്റെ ഐതിഹാസിക പ്രകടനത്തിലൂടെയാണ് ഗോൾകീപ്പറായ ശ്രീജേഷ് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചത്.
The winning moment for Team India 🇮🇳♥️🥹pic.twitter.com/O1p7AUU6pL
— The Khel India (@TheKhelIndia) August 4, 2024
“>