പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റൺ സെമി ഫൈനലിൽ ലക്ഷ്യ സെന്നിന് കാലിടറി. ലോക രണ്ടാം നമ്പർ താരം വിക്റ്റർ അക്സെൽസെനോടാണ് താരം
നേരിട്ടുള്ള തോൽവി വഴങ്ങിയത്. സ്‌കോർ 22-20, 21-14. രണ്ട് ഗെയിമിലും മുന്നിട്ടുനിന്നതിന് ശേഷമാണ് ലക്ഷ്യ തോൽവി സമ്മതിച്ചത്. അടുത്ത ദിവസം വെങ്കലമെഡലിനായി താരം മത്സരിക്കും.
ലക്ഷ്യയുടെ കയ്യിലുണ്ടായിരുന്ന ആദ്യ ഗെയിം 20-22ന് വിക്റ്റർ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ 7-0 മുന്നിലായിരുന്നു ലക്ഷ്യ. പിന്നിട് ലോക രണ്ടാം നമ്പർ താരം മത്സരത്തിലേക്ക് തിരിച്ചുവന്ന് ജയം സ്വന്തമാക്കുകയായിരുന്നു.
വനിതകളുടെ ബോക്‌സിംഗിൽ 75 കിലോ ഗ്രാം വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്‌നും മെഡലില്ല. ചൈനയുടെ ലി ക്വിയാനോടാണ് 4-1-ന് ഇന്ത്യൻ താരം തോറ്റത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവായിരുന്നു ലവ്‌ലിന.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം പാരുൽ ചൗധരി യോഗ്യതാ റൗണ്ടിൽ പുറത്തായി. എട്ടാമതായാണ് പാരുൽ ചൗധരി ഫിനിഷ് ചെയ്തത്.